മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമാണം തുടരും; കോതിയില്‍ കനത്ത പ്രതിഷേധം
കോഴിക്കോട്: നാട്ടുകാരുടെ പ്രതിഷേധം തുടരവേ കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നും തുടരും. കനത്ത പൊലീസ് സംരക്ഷണത്തിലായിരിക്കും നിർമാണം നടത്തുക. എന്നാൽ പദ്ധതി പ്രദേശത്ത് സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. തീരദേശ പരിപാലന നിയമത്തിന്‍റെ ലംഘനമാണ് നിർമ്മാണമെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.