കയ്പമംഗലം മണ്ഡലത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു
കയ്പമംഗലം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കയ്പമംഗലം മണ്ഡലത്തിൽ എംഎൽഎ ഇ ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ "ഈസി കയ്പമംഗലം " എന്ന പേരിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്തും മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെയും നേതൃത്വത്തിൽ പൊലീസ്, ഫയർഫോഴ്സ്, റെസ്ക്യൂ സംഘങ്ങൾ, ആംബുലൻസ് സർവ്വീസുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, മതിലകം സിഎഫ്എൽടിസി തുടങ്ങിയ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചാണ് കൺട്രോൾ റൂം പ്രവർത്തനം നടത്തുന്നത്. ഭയപ്പെടേണ്ട സഹചര്യങ്ങൾ നിലവിൽ ഇല്ലെന്നും എങ്കിലും ജാഗ്രതയിൽ കുറവ് ഉണ്ടാവരുതെന്നും എംഎൽഎ അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി വിളിക്കേണ്ട നമ്പറുകൾ താഴെ: 9048435934, 8129023858, 04802802336, 8075046268