പാചക വാതക കണക്ഷൻ; ഇഷ്ടാനുസരണം ഏത് കമ്പനിയിലേക്കും മാറാം.

പാചക വാതക ഉപഭോക്താക്കൾക്ക് ഇനി സേവന ദാതാക്കളെയും മാറ്റാം. നിലവിൽ ഒരു കമ്പനിയുടെതന്നെ വിതരണ ശൃംഖലയിലേക്ക് ഓൺലൈനായി മാറാനുള്ള സൗകര്യമാണുള്ളത്. പൊതുമേഖല കമ്പനികളെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനുള്ള പദ്ധതിയാണ് സർക്കാർ അവതരിപ്പിക്കുന്നത്.

പദ്ധതി നടപ്പിലായാൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ ഒ സി), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(എച്ച് പി സി എൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി പി സി എൽ) എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് ഏത് കമ്പനിയിലേക്കുവേണമെങ്കിലും മാറാൻ കഴിയും.

മൂന്ന് കമ്പനികളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള സോഫ്റ്റ് വെയർ ഇതിനായി ഉടനെ വികസിപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ജൂലായ് ഒന്നിലെ കണക്കുപ്രകാരം രാജ്യത്ത് 29.11 കോടി പാചക വാതക ഉപഭോക്താക്കളാണുള്ളത്.

Related Posts