കൂനൂർ ഹെലികോപ്റ്റര്‍ അപകടം; അന്വേഷണ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കൈമാറി
കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്, എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സംഘം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കൈമാറി.
മോശം കാലാവസ്ഥയായിരിക്കാം ഹെലികോപ്റ്റർ അപകടത്തിന് കാരണമായയതെന്നാണ് വിലയിരുത്തൽ. പ്രതിരോധ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വഹിക്കുന്ന ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് അന്വേഷണ സംഘം ശുപാര്‍ശ നല്‍കി.
ക്രൂവില്‍ ‘മാസ്റ്റര്‍ ഗ്രീന്‍’ വിഭാഗത്തിലുള്ള പൈലറ്റുമാരും മറ്റ് വിഭാഗത്തിലുള്ളവരെയും ഉള്‍പ്പെടുത്തണമെന്ന് അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുറഞ്ഞ ദൃശ്യപരതയിലും എയര്‍ക്രാഫ്റ്റ് ലാന്‍ഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ കഴിയുന്ന മികച്ച പൈലറ്റുമാര്‍ക്കാണ് ‘മാസ്റ്റര്‍ ഗ്രീന്‍’ കാറ്റഗറി നല്‍കുന്നത്.