അന്തിക്കാട് ഹൈസ്കൂളിൽ കൊവിഡ് കെയർ സെൻ്റർ തുറന്നു.

അന്തിക്കാട് ഗ്രാമപഞ്ചായത്ത് കൊവിഡ് രോഗികൾക്ക് വേണ്ടി അന്തിക്കാട് ഹൈസ്കൂളിൽ ഡൊമിസിലിയറി കൊവിഡ് കെയർ സെൻ്റർ തുറന്നു.

അന്തിക്കാട്:

നാട്ടിക നിയുക്ത എം എൽ എ, സി സി മുകുന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ അധ്യക്ഷത വഹിച്ചു. കൊവിഡ് ബാധിച്ച് രോഗികൾക്ക് വീടുകളിൽ അടിസ്ഥാന സൗകര്യം ഇല്ലാത്തവർക്കും, ഗുരുതരമായ മറ്റു അസുഖകൾ ഉള്ളവരെയും മാത്രമെ കൊവിഡ് കെയർ സെൻ്ററിൽ പ്രവേശിപ്പിക്കുകയുള്ളുവെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായ കൊവിഡ് പ്രതിരോധ സമിതി രൂപീകരിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ വി ശ്രീവത്സനെ കോ ഓർഡിനേറ്ററായി നിയമിച്ചു. വൈസ് പ്രസിഡണ്ട് കെ കെ പ്രദീപ്, പഞ്ചായത്ത് മെമ്പർമാരായ സുജിത്ത് അന്തിക്കാട്, പഞ്ചായത്ത് സെക്രട്ടറി സി ഐ വർഗ്ഗീസ്, വിവിധ രാഷ്ട്രിയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Posts