75 ശതമാനം വരെ ഫീസ് സബ്‌സിഡിയോടെ ഓണ്‍ലൈന്‍ കോഴ്‌സുകളൊരുക്കി അസാപ്
ഗ്രാഫിക് ഡിസൈന്‍, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ കോഴ്‌സുകൾ വീട്ടിലിരുന്ന് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം ബസാറില്‍ അവസരം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിന് 75 ശതമാനം വരെ സബ്സിഡി നല്‍കും. ആദ്യം 50 ശതമാനം തുക വിദ്യാര്‍ത്ഥികള്‍ അടയ്ക്കണം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ തുകയുടെ പകുതി നല്‍കും. ഗ്രാഫിക് ഡിസൈനര്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ജോലി ലഭിക്കും. ബാക്കിയുള്ള കോഴ്‌സുകളിൽ 70 ശതമാനം പേര്‍ക്കും ജോലി നല്‍കും. ഫാര്‍മ ബിസിനസ് അനലിറ്റിക്സ്, ഹെല്‍ത്ത് കെയര്‍ ഡിസിഷന്‍ അനലിറ്റിക്സ്, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍റ് ഫാര്‍മ- കോ -വിജിലന്‍സ്, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍റ് ക്ലിനിക്കല്‍ ഡാറ്റാ മാനേജ്മെന്‍റ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.asapkerala.gov.in, ഫോണ്‍- 9846084133. 9495999721.