കോവാക്സിനും കോവിഷീൽഡിനും 96 രാജ്യങ്ങളുടെ അംഗീകാരം

ഇന്ത്യയിൽ നിർമിച്ച കൊവിഡ് പ്രതിരോധ വാക്സിനുകളായ കോവാക്സിനും കോവിഷീൽഡിനും 96 രാജ്യങ്ങളുടെ അംഗീകാരമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. രാജ്യം നിർമിച്ച തദ്ദേശീയ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതിയും നൂറോളം രാഷ്ട്രങ്ങളുടെ അംഗീകാരവും ലഭിച്ചതിൽ ആരോഗ്യമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.

എട്ട് വാക്സിനുകൾക്കാണ് ഡബ്ല്യുഎച്ച്ഒ ഇതേവരെ ഇയുഎൽ അനുമതി നൽകിയിട്ടുള്ളത്. അതിൽ രണ്ടെണ്ണവും ഇന്ത്യയിൽ നിർമിച്ചതാണ് എന്നത് അഭിമാനകരമാണ്. രണ്ടു വാക്സിനുകൾക്കും 96 രാജ്യങ്ങളുടെ അംഗീകാരമുണ്ട്- മന്ത്രി പറഞ്ഞു.

യു എസ്, യു കെ, റഷ്യ, കാനഡ, ആസ്ത്രേലിയ, ഫ്രാൻസ്, ജർമനി, സ്പെയിൻ, ബെൽജിയം, സ്വിറ്റ്സർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യൻ വാക്സിനുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. 109 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് ഇതേവരെ നൽകിയതെന്നും മന്ത്രി പറഞ്ഞു.

Related Posts