അംഗീകൃത വാക്​സിൻ പട്ടികയിൽ കോവാക്​സി​നെയും ഉൾപ്പെടുത്തി ഒമാൻ.

മസ്​കത്ത്​: ഒമാൻ അംഗീകൃത വാക്​സിൻ പട്ടികയിൽ കോവാക്​സി​നെയും ഉൾപ്പെടുത്തിയതായി ഇന്ത്യൻഎംബസി പ്രസ്​താവനയിൽ അറിയിച്ചു. ഇതോടെ കുറഞ്ഞത്​ പതിനാല് ദിവസം മുൻപെങ്കിലും രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ച എല്ലാ ഇന്ത്യക്കാർക്കും ക്വാറൻറീൻ ഇല്ലാതെ ഒമാനിൽ എത്താൻ കഴിയും. യാത്രക്ക് മുമ്പുള്ളആർ ടി പി സി ആർ ടെസ്​റ്റുകളും മറ്റ്​ അനുബന്ധ വ്യവസ്​ഥകളും യാത്രക്കാർക്ക്​ ബാധകമായിരിക്കും.

Related Posts