ഗർഭിണിയായിരിക്കെ കൊവിഡ് ബാധിച്ചു. പ്രസവശേഷം മരണം. വേദനയായി ജെസ്മി.
മാതൃഭൂമി തൃശ്ശൂർ ബ്യൂറോ റിപ്പോർട്ടർ ഹോർമിസ് ജോർജിന്റെ ഭാര്യ ജെസ്മി അന്തരിച്ചു .
കോട്ടയം പൂഞ്ഞാർ സ്വദേശിയും മാതൃഭൂമി തൃശ്ശൂർ ബ്യൂറോ റിപ്പോർട്ടർ ഹോർമിസ് ജോർജിന്റെ ഭാര്യയുമായ ജെസ്മി (38) ആണ് മരിച്ചത്. ഭർത്താവും മൂത്ത മകനും ജെസ്മിയും കഴിഞ്ഞ കുറച്ച് ദിവസമായി കൊവിഡ് ബാധിതരായിരുന്നു. ഗർഭിണി ആയിരുന്ന ജെസ്മിയുടെ നില ഗുരുതരമാകുകയും ഇതിനെ തുടർന്ന് ശസ്ത്രക്രിയ നടത്താൻ ആശുപത്രി അധികൃതർ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ജെസ്മിയുടെ മരണം നൊമ്പരമായി. പാല കൊളുവനാൾ പറമ്പനത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ് ജെസ്മി.