തൃശൂരിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി കൗൺസിലറും സംഘവും.

പൂങ്കുന്നം ഡിവിഷനിൽ കൊവിഡ് രോഗമുക്തരായവരുടെ വീടുകളിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി കൗൺസിലറും സംഘവും.

തൃശൂർ:

കൗൺസിലർ ഡോ. വി ആതിരയും സംഘവുമാണ് പി പി ഇ കിറ്റ് ധരിച്ച് പി എം ലൈൻ, കാഞ്ഞിരം വള്ളം, അയ്യന്തോൾ കാത്ത്യായനി ക്ഷേത്ര പരിസരം എന്നിവിടങ്ങളിലെ പതിമൂന്ന് വീടുകൾ ശുചിയാക്കിയത്. പ്രതിരോധ മരുന്നുകളും വിതരണം ചെയ്തിരുന്നു. കൊവിഡ് ബാധിതരുടെയും ദുരിതം അനുഭവിക്കുന്നവരുടെയും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. അതിഥി തൊഴിലാളികൾക്കും കൊവിഡ് ബാധിത കുടുംബങ്ങൾക്കും ഭക്ഷണം സമൂഹ അടുക്കളവഴിയും വിതരണം ചെയ്യുന്നുണ്ട്.

Related Posts