കൊവിഡ് 19; ജാഗ്രത തുടരാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിൽ കൊവിഡ് കേസുകൾ ക്രമാതീതമായിവർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ നടപടികളുടെ ഭാഗമായിഇന്ത്യയും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയംവ്യക്തമാക്കിയിരുന്നു. ഇപ്പോൾ പരിഭ്രാന്തരാകേണ്ടസാഹചര്യമില്ലെന്നും മുൻകരുതലുകൾ പാലിക്കണമെന്നും കേന്ദ്രആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. അതത് സമയങ്ങളിൽസർക്കാർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഒരുവിട്ടുവീഴ്ചയും പാടില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡിന്‍റെ പുതിയവകഭേദങ്ങൾ വരുന്നത് തുടരും. രാജ്യത്ത് പരിഭ്രാന്തി പടരാതിരിക്കാൻസർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കാൻജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. സർക്കാർനിലവിൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും തയ്യാറെടുപ്പുകൾനടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഇതുവരെ11 ഓളം ഒമിക്റോൺ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസംബർ 24 മുതൽ ജനുവരി 3 വരെ അന്താരാഷ്ട്രവിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനകളുടെഅടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 19,227 വിദേശയാത്രക്കാരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 124 എണ്ണംപോസിറ്റീവാണ്. ഇതിൽ 40 എണ്ണം എക്സ്ബിബി വകഭേദംമൂലമാണ്.

Related Posts