ജീവിതശൈലിയിൽ മാറ്റം വരുത്തി സ്വയം മാറുന്ന ഓരോ ജീവനക്കാർക്കും കമ്പനി ആകർഷകമായ സമ്മാനങ്ങൾ നൽകും.
ജീവനക്കാരെ സ്മാർട്ടാക്കാൻ ബോണസ് പ്രഖ്യാപിച്ച് കമ്പനി.
ന്യൂഡൽഹി: കൊവിഡും ലോക്ഡൗണും സരമായി ബാധിച്ച ജീവനക്കാരുടെ അലസത മാറ്റി വീണ്ടും സ്മാർട്ടാക്കാൻ വ്യത്യസ്തമായൊരു ഉത്തേജനപാക്കേജുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ഫിനാൻഷ്യൽ സർവീസസ് കമ്പനിയായ സെറോധ. പന്ത്രണ്ട് മാസത്തേക്കാണ് കമ്പനി ജീവനക്കാർക്കായി വിവിധ ഇൻസെന്റീവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗണിനെ തുടർന്ന് ജീവനക്കാരിൽ മാനസികമായും ശാരീരികമായും കാണപ്പെട്ട അനാരോഗ്യാവസ്ഥയാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചതെന്ന് കമ്പനിയുടെ സ്ഥാപകനും സി ഇ ഒയുമായ നിതിൻ കാമത്ത് പറഞ്ഞു.
ജീവിതശൈലിയിൽ മാറ്റം വരുത്തി സ്വയം മാറുകയാണ് ഓരോ ജീവനക്കാരനും ചെയ്യേണ്ടത്. ജീവനക്കാർക്ക് കമ്പനി ആകർഷകമായ സമ്മാനങ്ങൾ നൽകും.
ആദ്യത്തെ ലോക്ഡോണിന് ശേഷം മറ്റെല്ലായിടത്തേയും പോലെ ഔദ്യോഗിക ജീവിതത്തിലെ അസന്തുലിതാവസ്ഥ, അപര്യാപ്തമായ ഭക്ഷണം, ശാരീരികാധ്വാനത്തിന്റെ കുറവ് എന്നിവ മൂലം സിറോധയുടെ ടീമംഗങ്ങളും 'ഉഴപ്പൻമാരാ'യെന്ന് നിതിൻ കാമത്ത് ട്വീറ്റിൽ കുറിച്ചു.
സെറോധയുടെ ടീമിനെ വീണ്ടും സ്മാർട്ടാക്കാനുള്ള വഴി തിരഞ്ഞു. പാക്കേജിന്റെ ഭാഗമായി ജീവനക്കാർ കൂടുതൽ മെച്ചപ്പെട്ട ജീവിതരീതിയിലേക്ക് മാറാൻ കമ്പനി ആനുകൂല്യങ്ങൾ അനുവദിക്കാൻ തീരുമാനിച്ചു. 12 മാസം നീളുന്ന പാക്കേജിൽ ഓരോ മാസത്തുണ്ടാകുന്ന മാറ്റവും അതു കൊണ്ടുണ്ടായ നേട്ടവും രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. ഒരു മാസത്തെ ശമ്പളം ബോണസായും ലക്കി ഡ്രോയിലൂടെ പത്ത് ലക്ഷം രൂപയും നൽകുമെന്ന് അറിയിച്ചു. ഓരോത്തരിലും ഉണ്ടായ മാറ്റം മറ്റുള്ളവർക്ക് പ്രോത്സാഹനമായിത്തീർന്നിരിക്കുകയാണ്. ജീവനക്കാരുടെ ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെട്ടിരിക്കുന്നു. പോസിറ്റീവായ ഒരു ചുവടുവെയ്പെന്ന നിലയിൽ ഇതൊരു സ്ഥിരം പദ്ധതിയാക്കാനുള്ള ആലോചനയിലാണ് കമ്പനി. ഇതിലൂടെ നല്ല മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ടെന്നും മറ്റ് കമ്പനികൾക്കും ഇത്തരം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി ജീവനക്കാരുടെ പെർഫോമൻസ് മെച്ചപ്പെടുത്താവുന്നതാണെന്നും നിതിൻ കാമത്ത് അഭിപ്രായപ്പെട്ടു.