കൊവിഡ് ബൂസ്റ്റര്‍ ഡോസ്; ഉടന്‍ തീരുമാനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ ദേശീയ സാങ്കേതിക ഉപദേശക ബോർഡ് ഉടൻ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 18 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകുന്നതിനോടൊപ്പം 18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്ററും നൽകിയേക്കും.
കുട്ടികൾക്ക് സൈഡസ് കാഡില്ല വാക്സിൻ നൽകുന്നതിലാണ് ഇപ്പോൾ ആരോഗ്യമന്ത്രാലയും പ്രാധാന്യം നൽകുന്നത്. സൈഡസ് വാക്സിൻ നൽകുന്നതിന് അംഗീകാരം ലഭിച്ചതോടെ ഇത് നൽകുന്നത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ബുധനാഴ്ച വരെയുള്ള കണക്കിൽ ഇന്ത്യയിൽ 236 ആളുകൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 409 മില്യൺ ആളുകൾക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചു. വാക്സിൻ ലഭിക്കാൻ അർഹരായ ജനസംഖ്യയിൽ 68 ശതമാനം പേരും ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തതായാണ് കണക്ക്.