കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് വാഹന സൗകര്യമൊരുക്കി ബി ജെ പി നാട്ടിക മണ്ഡലം കമ്മിറ്റി.
ബി ജെ പി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് വാഹന സൗകര്യമൊരുക്കി .
തൃപ്രയാറിൽ നടന്ന ചടങ്ങിൽ ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ: അനീഷ് കുമാർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.
കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും, ടെസ്റ്റിന് കൊണ്ടു പോകുന്നതിനും സർക്കാർ സംവിധാനങ്ങൾ അപര്യാപ്തമായതിനാൽ യുവമോർച്ചയുടെ നേതൃത്വത്തിൽ പഞ്ചായത്തുകൾ തോറും വാഹന സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്കു് ഹെൽപ്പ് ലൈൻ നമ്പറുകളിലൂടേയും, പാർട്ടി പ്രവർത്തകർ മുഖേനയും വാഹന സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃപ്രയാറിൽ നടന്ന ചടങ്ങിൽ ബി ജെ പി നിയോജക മണ്ഡലം ജന:സെക്രട്ടറി എ കെ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു . ട്രഷറർ മനോഷ്, വൈസ് പ്രസിഡണ്ട് ഭഗീഷ് പുരാടൻ, സെക്രട്ടറി ലാൽ ഊണുങ്ങൽ, യുവമോർച്ച ജില്ലാ കമ്മറ്റിയംഗം പി വി സെന്തിൽകുമാർ, ബി ജെ പി നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുളിക്കൽ എന്നിവർ പങ്കെടുത്തു.