കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ച് സേവാഭാരതി വലപ്പാട്.
വലപ്പാട് :
വലപ്പാട് ഗ്രാമപഞ്ചായത്ത് 14 -ആം വാർഡിൽ കൊവിഡ് ബാധിച്ച് മരിച്ച കഴിമ്പ്രം പൊയ്യാറ വള്ളിപ്പറമ്പിൽ വിലാസിനിയുടെ (68 ) മൃതദേഹം സംസ്കരിച്ചു. സേവാഭാരതി വലപ്പാട് പ്രവർത്തകർ ആണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയാക്കിയത് . തളിക്കുളം പൊതുശ്‌മശാനത്തിൽ ആണ് സംസ്കാര ചടങ്ങുകൾ നടത്തിയത് .ശിവജി ബാബു, ശരത് മഹാത്മ ,അനൂപ് പട്ടത്ത്, പ്രദീപ് എം ഡി എന്നിവർ നേതൃത്വം നൽകി.