കൊവിഡ് കേസുകൾ ഉയരുന്നു; മഹാരാഷ്ട്രയിലും കേരളത്തിലും ആശങ്ക
രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7,240 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40% വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ആക്ടീവ് കേസുകൾ 32,498 ആണ്. 2.13 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ബുധനാഴ്ച 8 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 52,47,23 ആയി ഉയർന്നു.
ഇന്ത്യയിൽ ഇതുവരെ 4,26,40,301 പേർ രോഗമുക്തി നേടി. 98.71 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇന്നലെ 3,40,615 ടെസ്റ്റുകൾ നടത്തി. അതേസമയം മഹാരാഷ്ട്ര കഴിഞ്ഞാൽ പ്രതിദിന കേസുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ വർധനവുണ്ടായത് കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന കൊവിഡ് കേസുകൾ രണ്ടായിരം കടന്നു. 2193 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.