3,000 കടന്ന് കൊവിഡ് കേസുകൾ; 6 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്
ന്യുഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്ന് മൂവായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,095 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. മഹാരാഷ്ട്ര, ഡൽഹി, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം വർധിച്ചത്. കഴിഞ്ഞ ദിവസം 3,016 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 765 കേസുകളും കേരളത്തിൽ നിന്നാണ്. ഇതിൽ ഭൂരിഭാഗവും എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്. ജനിതക പരിശോധനയ്ക്ക് അയച്ചവയിൽ ഭൂരിഭാഗവും ഒമിക്രോണുകളാണെന്നും കണ്ടെത്തി.