രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ചേക്കും; അടുത്ത 40 ദിവസം നിർണായകമെന്ന് ആരോഗ്യമന്ത്രാലയം
ഡൽഹി: ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന്കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ്നൽകി. വിദേശത്ത് നിന്ന് വരുന്നവരിൽ കൊവിഡ് വർദ്ധിച്ചതാണ് ആശങ്കയ്ക്ക് പിന്നിലെ കാരണം. കഴിഞ്ഞ രണ്ട്ദിവസത്തിനിടെ വിദേശത്ത് നിന്നെത്തിയ 39 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത്കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെവിമാനത്താവളങ്ങൾ സന്ദർശിക്കും. കഴിഞ്ഞ കൊവിഡ് തരംഗത്തിന്റെ മാതൃക കണക്കിലെടുത്താണ് പുതിയവിലയിരുത്തൽ. നേരത്തെ, കിഴക്കൻ ഏഷ്യയിൽ പൊട്ടിപ്പുറപ്പെട്ട് 30 മുതൽ 35 ദിവസത്തിനുള്ളിൽ ഇന്ത്യയിൽരോഗവ്യാപനം നടന്നിരുന്നു. പുതിയ കൊവിഡ് തരംഗമുണ്ടായാലും മരണം, ആശുപത്രിവാസം തുടങ്ങിയ ഗുരുതരസാഹചര്യങ്ങൾ കുറവായിരിക്കുമെന്നാണ് മന്ത്രാലയം കരുതുന്നത്.