കൊവിഡ് കാലത്ത് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് പിന്തുണയേകാന്‍ ജില്ലയില്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം.
ജില്ലയില്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം.

തൃശൂർ:
കൊവിഡ് കാലത്ത് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് പിന്തുണയേകാന്‍ ജില്ലയില്‍ വിവിധ വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിന്റെ കീഴില്‍ എൻ എച്ച് എം ന്റെ 29 കൗണ്‍സിലര്‍മാര്‍ കണ്‍ട്രോള്‍ റൂമുകളിലും ആശുപത്രികളിലും സി എഫ് എൽ ടി സ്കൂളിലുമായി പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹികനീതി വകുപ്പിന്റെ കീഴില്‍ പഞ്ചായത്ത് തലത്തില്‍ ജെന്റര്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന 26 കൗണ്‍സിലര്‍മാര്‍ പഞ്ചായത്തുകളിലെ കൊവിഡ് ഹെല്‍പ്പ് ഡെസ്‌കുകളുമായി ബന്ധപ്പെട്ട് കൊവിഡ് ബാധിതര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി വരുന്നു. വകുപ്പിന്റെ കീഴില്‍ തന്നെ സ്‌നേഹിത എന്ന പദ്ധതിയുടെ ഭാഗമായി രണ്ട് കൗണ്‍സിലര്‍മാരുടെ സേവനവും ലഭ്യമാണ്. ഐ സി ഡി എസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 67 സ്‌കൂള്‍ കൗണ്‍സിലര്‍മാരും മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ സേവനം നല്‍കി വരുന്നു. സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ടിനു വേണ്ടി ജില്ലാതലത്തില്‍ 0487 2383155, 8129701884 എന്നീ നമ്പറുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.