കൊവിഡ് നിരീക്ഷണത്തിൽ ആയിരുന്ന വലപ്പാട് സ്വദേശി ആയ യുവാവ് മരിച്ചു .

കൊവിഡ് നിരീക്ഷണത്തിൽ ക്വറന്റൈനിൽ കഴിയവേ യുവാവിന് മരണം സംഭവിച്ചു.

വലപ്പാട് :

ക്വറന്റൈനിൽ നിരീക്ഷണത്തിൽ കഴിയവേ ഫോട്ടോഗ്രാഫർ ആയ യുവാവ് മരിച്ചു. വലപ്പാട് പട്ടാട്ട് പരേതനായ ദാസൻ മകൻ നിധിൻ 31വയസ് ആണ് മരണപെട്ടത്.

അമ്മ സാവിത്രിക്ക് കൊവിഡ് പോസറ്റീവ് ആയതിനെ തുടർന്ന് ക്വറന്റൈനിൽ കഴിയവേ ആണ് നിധിൻ മരിച്ചത്.

അഞ്ചു ദിവസം മുൻപ് കൊവിഡ് ടെസ്റ്റിന് വിധേയനായെങ്കിലും റിസൾട്ട്‌ നെഗറ്റീവ് ആയിരുന്നു. ജില്ലാ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. വിശദമായ പരിശോധനക്ക് വേണ്ടി മൃതദേഹം ജില്ലാ ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. നിധിൻ ഏക മകനായിരുന്നു.

Related Posts