കേരളത്തിന് കടുത്ത ആശങ്കയായി കൊവിഡ് മരണങ്ങൾ കൂടുന്നു.
ആശങ്കയായി കൊവിഡ് മരണം.
By athulya

കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 555 കൊവിഡ് ബാധിതർ മരിച്ചു. രണ്ടാം തരംഗത്തിൽ 1,407 പേർ മരിച്ചെന്ന് ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 5,814പേർ. ഇതിൽ 4,369 പേരും 60 വയസ്സിലേറെ പ്രായമുള്ളവർ. 17വയസ്സിന് താഴെയുള്ള 13കുട്ടികളും മരണത്തിന് കീഴടങ്ങി.