ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം.
നടൻ നിതീഷ് വീര കൊവിഡ് ബാധിച്ച് അന്തരിച്ചു.
ചെന്നൈ:
തമിഴ് നടൻ നിതീഷ് വീര (45) കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ആണ് മരണം. പുതുപേട്ടൈ, കബഡികുഴു എന്നീ ചിത്രങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. വിജയ് സേതുപതിയും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാഭം എന്ന ചിത്രത്തിലും നിതീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പുതുപേട്ടയ്, കാലാ, വെണ്ണില കബഡി കുഴു, അസുരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത നിതീഷ്, രജനികാന്ത് ചിത്രം 'കാലാ'യിലും ധനുഷ് ചിത്രം 'അസുരനി'ലും ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചത്. നടന്റെ മരണത്തിൽ സിനിമാപ്രവർത്തകരും ആരാധകരും അനുശോചനം രേഖപ്പെടുത്തി.