കൊവിഡ് പടർന്നത് വവ്വാലിൽ നിന്നല്ല; റാക്കൂണിൽ നിന്നാകാമെന്ന് ഗവേഷകർ

ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ മഹാമാരിയായിരുന്നു കൊവിഡ്. കൊവിഡ് കാരണം രണ്ട് വർഷത്തോളം ആളുകൾ അക്ഷരാർത്ഥത്തിൽ വീടുകളിൽ ഒതുങ്ങി കഴിയുകയായിരുന്നു. നിരവധി പേർ മരണത്തിനിരയായി. കൊവിഡിന്റെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. കൊവിഡിന്‍റെ ഉത്ഭവം സംബന്ധിച്ച് ചൂടേറിയ വാദപ്രതിവാദങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. വവ്വാലുകളിൽ നിന്നാകാം കൊവിഡ് മനുഷ്യരിലേക്ക് പകർന്നതെന്നാണ് ഇതുവരെയുള്ള വിദഗ്ധരുടെ നിഗമനം. എന്നിരുന്നാലും, രോഗം പടർത്തിയ ജീവി വവ്വാലല്ല, മറിച്ച് റാക്കൂൺ നായയാകാനാണ് സാധ്യതയെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. ചൈനയിലെ വുഹാനിലെ സീഫുഡ് മാർക്കറ്റിൽ റാക്കൂൺ നായ്ക്കളുടെ ഇറച്ചി അനധികൃതമായി വിൽപ്പന നടത്തിയിരുന്നു. ഇവയിൽ നിന്നാകാം രോഗം മനുഷ്യരിലേക്ക് പടർന്നതെന്നാണ് നിഗമനം.

Related Posts