8 ലക്ഷം കടന്ന് അമേരിക്കയിലെ കൊവിഡ് മരണം
കൊവിഡ് മഹാമാരി ഏറ്റവുമധികം ജീവനെടുത്ത അമേരിക്കയിൽ മരണം എട്ട് ലക്ഷം കടന്നതായി ജോൺ ഹോപ്കിൻസ് സർവകലാശാല. നോർത്ത് ഡക്കോട്ട, അലാസ്ക തുടങ്ങിയ സംസ്ഥാനങ്ങളിലെ മൊത്തം ജനസംഖ്യയെക്കാൾ ഉയർന്നതാണ് മരിച്ചവരുടെ എണ്ണം. മരിച്ചവരിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവരാണ്.
4,50,000 മരണം നടന്നത് 2021-ലാണ്. 2020 ഡിസംബറിലാണ് അമേരിക്കയിൽ വാക്സിനേഷൻ നടപടികൾക്ക് തുടക്കം കുറിക്കുന്നത്.
"കോവിഡ്-19 മൂലമുള്ള 800,000 മരണങ്ങളുടെ ദാരുണമായ നാഴികക്കല്ല് അടയാളപ്പെടുത്തുമ്പോൾ, മരണമടഞ്ഞ ഓരോ വ്യക്തിയെയും അവർ ജീവിച്ച ജീവിതത്തെയും ഞങ്ങൾ ആദരപൂർവം ഓർക്കുന്നു. ജീവൻ നഷ്ടമായവരുടെ പ്രിയപ്പെട്ടവർക്കായി ഞങ്ങൾ പ്രാർഥിക്കുന്നു," പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.