കൊവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് നിരവധി ജീവനുകളെടുക്കുകയും ഓക്സിജൻ ലഭ്യതയെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചത്.
കൊവിഡ് ഉപകരണങ്ങൾ; ഇറക്കുമതി തീരുവയിലെ ഇളവ് സെപ്റ്റംബർ 30 വരെ നീട്ടി.
ന്യൂഡൽഹി: കൊവിഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവുയും ഹെൽത്ത് സെസും ഒഴിവാക്കിയത് സെപ്റ്റംബർ 30 വരെ നീട്ടി. ഓഗസ്റ്റ് 31വരെയായിരുന്നു നേരത്തെ ഇളവ് അനുവദിച്ചിരുന്നത്. കൊവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് നിരവധി ജീവനുകളെടുക്കുകയും ഓക്സിജൻ ലഭ്യതയെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചത്. മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ കോൺസൻട്രേറ്റുകൾ, ജനറേറ്റർ, വെന്റിലേറ്റർ തുടങ്ങിയവയുടെ ഇറക്കുമതിക്കാണ് ഇളവ് നൽകിയത്. ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി രണ്ടാം തവണയാണ് നീട്ടുന്നത്.
രാജ്യത്ത് പലയിടത്തും കൊവിഡ് വ്യാപനതോത് ഉയർന്നുനിൽക്കുന്നതിനാൽ പൊതുതാൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു.