ചൈനയിൽ ആശങ്ക ഉയർത്തി കോവിഡ് വ്യാപനം; നിയന്ത്രണങ്ങളിൽ അയവ് വരുത്തില്ലെന്ന് ഷി ജിൻപിങ്ങ്

ചൈനയിൽ ആശങ്ക ഉയർത്തി കോവിഡ് കണക്കുകൾ വീണ്ടും ഉയരുന്നു. കോവിഡ് നിയന്ത്രണ, പ്രതിരോധ നടപടികളിൽ യാതൊരു അയവും വരുത്തില്ലെന്ന് പ്രസിഡണ്ട് ഷി ജിൻപിങ്ങ് ഏറ്റവും പുതിയ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്ത് ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധിതരുടെ കുതിച്ചുചാട്ടം തുടരുകയാണ്.

ഏറ്റവും പുതിയ ഹോട്ട്‌സ്‌പോട്ടായി ഉയർന്നു വന്നിരിക്കുന്നത് സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ്‌ ആണ്. കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം പ്രദേശവാസികൾ പൊറുതിമുട്ടുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നഗരത്തിനുള്ളിൽ ദശലക്ഷക്കണക്കിന് ആളുകൾ അടച്ചിടപ്പെട്ട നിലയിലാണ്. നിയന്ത്രണങ്ങളിൽ ജനങ്ങൾ അസംതൃപ്തരാണെന്ന് പറയപ്പെടുന്നു. നിയന്ത്രണങ്ങളോട് എതിർപ്പുള്ളവർ പ്രതിഷേധം തുറന്ന് പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

Related Posts