കൊവിഡ് പ്രതിരോധത്തിന് സഹായധനവുമായി കേന്ദ്രം.

സഹായധനം യുണൈറ്റഡ് ഗ്രാന്റിന്റെ 2021-2022 ആദ്യഘട്ടം എന്ന നിലയിൽ.

ന്യൂഡൽഹി:

കൊവിഡ് പ്രതിരോധത്തിന് സഹായധനവുമായി കേന്ദ്രമന്ത്രാലയം. 25 സംസ്ഥാനങ്ങളിലേക്ക് 8923.8 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിന് 240.6 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. അതാതു സംസ്ഥാനകളിലെ ത്രിതല പഞ്ചായത്തുകൾക്ക് ധനസഹായം വിനിയോഗിക്കാം. യുണൈറ്റഡ് ഗ്രാന്റിന്റെ 2021-2022 ആദ്യഘട്ടം എന്ന നിലയിൽ പണം ശനിയാഴ്ച കൈമാറിയതായി കേന്ദ്രധനമന്ത്രാലയം അറിയിച്ചു.

പതിനഞ്ചാം ധനകാര്യകമ്മിഷന്റെ നിർദേശപ്രകാരം യുണൈറ്റഡ് ഗ്രാന്റിന്റെ ആദ്യഘട്ടം ജൂണിലാണ് വിതരണംചെയ്യേണ്ടത്. എന്നാൽ, കോവിഡ് പ്രതിരോധനടപടികൾക്കായി പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മുൻകൂർ നൽകുകയായിരുന്നു. പണവിനിയോഗവുമായി ബന്ധപ്പെട്ട് ധനകാര്യ കമ്മിഷൻ നിർദേശിച്ച ചില വ്യവസ്ഥകളിലും ഇളവുണ്ടെന്ന് പത്രക്കുറിപ്പിൽ പറഞ്ഞു.

Related Posts