ചാലഞ്ചിൽ പങ്കാളികളായി
7.86 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
പഴുവിൽ സഹകരണ ബാങ്ക് , വാക്സിൻ ചാലഞ്ചിൽ 7.86 ലക്ഷം സമാഹരിച്ചു.
പഴുവിൽ:
ബാങ്ക് ഫണ്ട്, ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനം, ഭരണ സമിതി ഫണ്ട്, പ്രസിഡണ്ട് ഓണറേറിയം ഉൾപ്പെടെയുള്ള സംഖ്യയായ 7,86,560 രൂപയാണ് നൽകിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിലിന് ബാങ്ക് പ്രസിഡണ്ട് ടി എൽ ജോളി ചെക്ക് കൈമാറി. വൈസ് പ്രസിഡണ്ട് ബി ആർ ഗോപി, അസിസ്റ്റന്റ് സെക്രട്ടറി റോബാർജ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.