ഗുരുവായൂർ പരിസരത്തെ തെരുവുനിവാസികളെ മാറ്റി പാർപ്പിച്ചു.

ഗുരുവായൂർ ക്ഷേത്ര പരിസരത്തും ബസ് സ്റ്റാന്റിലുമായി ഉണ്ടായിരുന്ന തെരുവുനിവാസികളെ മാറ്റി പാർപ്പിച്ചു.

ഗുരുവായൂർ:

ഗുരുവായൂർ നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്തും ബസ് സ്റ്റാന്റിലുമായി തെരുവോരങ്ങളിൽ കഴിഞ്ഞിരുന്ന 151 പേരെ മാറ്റി പാർപ്പിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇവരെ സുരക്ഷിത ക്യാമ്പിലേയ്ക്ക് മാറ്റിയത്. വൃദ്ധരും യുവാക്കളും യുവതികളുമടക്കമുള്ള ഈ 151 പേരെ ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലേക്കാണ് മാറ്റി പാർപ്പിച്ചത്.

കുടുംബശ്രീ ഹോട്ടലിൽ നിന്നും ഇവർക്കുള്ള ഭക്ഷണം നൽകി വരുന്നു. പൂക്കോട് കുടുംബാരോഗ്യ കേന്ദ്രവും, ഗുരുവായൂര്‍ നഗരസഭയും സംഘടിപ്പിച്ച് ഇവരെ മാറ്റിപാര്‍പ്പിച്ച ശേഷം, അന്തേവാസികള്‍ക്ക് ജില്ല ആരോഗ്യ വിഭാഗം നോഡൽ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഡോ. അനു മേരി സാം ആന്റിജന്‍ പരിശോധന നടത്തിയതിൽ 17-പേര്‍ക്ക് കോവിഡ് പോസറ്റീവായി. രോഗികളെ നഗരസഭയുടെ കീഴിൽ അമ്പാടി ടൂറിസ്റ്റുഹോമില്‍ ഏർപ്പെടുത്തിയ. കൊവിഡ് കെയര്‍ സെന്ററിലേയ്ക്ക് മാറ്റി താമസിപ്പിച്ചു.

നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ സജീവ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ പി വി ജിജു, പി പി പ്രകാശന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂർ ടെമ്പിള്‍ പോലീസ് എസ്ഐ ഗിരിയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ സഹായത്തോടേയാണ് ഗുരുവായൂരിലും, പരിസരത്തും അലഞ്ഞുനടന്നിരുന്ന അന്തേവാസികളെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിൽ എത്തിച്ചത്.

Related Posts