കൊവിഡ് ധനസഹായത്തിന് അപേക്ഷിക്കാം.
കൊവിഡ് ധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാമെന്ന് കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഓഗസ്റ്റ് 12ന് മുമ്പായി ലേബര്‍ കമ്മീഷണറേറ്റിലെ സൈറ്റ് മുഖാന്തരം അപേക്ഷിക്കണം. കഴിഞ്ഞ വര്‍ഷം കൊവിഡ് ധനസഹായം ലഭിച്ച അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മെര്‍ജ് ചെയ്തിട്ടുണ്ടെങ്കില്‍ ക്യത്യമായ നമ്പര്‍ അതത് ജില്ലാ ഓഫീസില്‍ അറിയിക്കണം. ഫോണ്‍: 0487 2364866, ഇമെയില്‍ വിലാസം -Peedikatcr@gmail.com