മഹാ മാരിയുടെ രണ്ടാം തരംഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി പ്രവാസി കൂട്ടായ്മ.
വലപ്പാട് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കാൽലക്ഷം രൂപ വലപ്പാട് ഗ്രാമപഞ്ചായത്തിന് കൈമാറി .
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ് മാസ്റ്റർ സഹായം വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്കിന് കൈമാറി.
കൊവിഡ് പ്രതിരോധത്തിന് വേണ്ടി സാനിറ്റസർ, മാസ്ക്, ഗ്ലൗസ്, ഹാൻഡ് വാഷ് എന്നിവ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്കിനും, വൈസ് പ്രസിഡണ്ട് ജിത്തിനും കൈമാറി. ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ മുഖ്യഅതിഥിയായി പങ്കെടുത്തു. സജീവ് അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിതാ കാർത്തികേയൻ, റഷീദ് വീരാസൻ, നൗഷാദ് രായൻ മരയ്ക്കാർ, ഗോപൻ.ആർ.എം., മനോജ് പി വി , ജെൻസൺ വലപ്പാട് എന്നിവർ ആശംസകൾ അർപ്പിച്ചു .