കൊവിഡ് പ്രതിസന്ധിയില്‍ പൊതുജനങ്ങള്‍ക്ക് സേവനമുറപ്പാക്കാന്‍ തൃശൂര്‍ എക്‌സൈസ് ഓഫിസില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു.
എക്‌സൈസ് ഓഫിസുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
![](/media/images/WhatsApp_Image_2021-05-10_at_6.06.15_PM.width-1000.jpg)
തൃശൂർ:
പൊതുജനങ്ങള്‍ക്ക് അത്യാവശ്യഘട്ടങ്ങളില വിളിച്ചു സഹായം തേടുന്നതിനും സന്നദ്ധ സംഘടനകളെയും സര്‍ക്കാർ ഏജന്‍സികളെയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ സഹായിക്കുന്നതിനും ജില്ലാ ഹെല്‍പ് ഡെസ്‌കില്‍ വിളിക്കാവുന്നതാണ്. ഫോണ്‍ നമ്പര്‍ - 04872361237. ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫിസുകളിലും ഒരു നോഡല്‍ ഓഫിസറെ ചുമതലപെടുത്തിയിട്ടുണ്ട്. ലോക് ഡൗണ്‍ സമയത്ത് അനധികൃത മദ്യ ഉത്പാദനവും വില്‍പനയും ലഹരി വസ്തുക്കളുടെ വില്‍പനയും വ്യാപിക്കാന്‍ സാധ്യത ഉള്ളതിനാല്‍ പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള രഹസ്യ വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയും പൊതുജനങ്ങള്‍ക്ക് ഹെല്‍പ് ഡെസ്‌കുകളില്‍ വിളിക്കാവുന്നതാണ്.
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് തൃശൂര്‍ -04872362002
എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് കൊടുങ്ങല്ലൂര്‍ - 04802809390,
തൃശൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് - 04872327020,
വടക്കാഞ്ചേരി സര്‍ക്കിള്‍ ഓഫിസ് - 04884232407,
വാടാനപ്പള്ളി സര്‍ക്കിള്‍ ഓഫിസ് - 04872290005,
ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഓഫിസ് -04802832800
എന്നിവടങ്ങളിലെ ഹെല്‍പ് ഡെസ്‌കുകളുമായി ബന്ധപ്പെടാം.
മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍ക്ക് ലോക്കഡൗണ്‍ കാലത്തുണ്ടാകുന്ന പിന്മാറ്റ അസ്വസ്ഥതകള്‍, മറ്റ് മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രത്യേക ചികിത്സയ്ക്കും കൗണ്‍സിലിംഗിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
അതിനായി തൃശൂര്‍ പടിഞ്ഞാറേ കോട്ടയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. ഫോണ്‍ - 9446229421, 04872385981.
ജില്ലാ ഹോമിയോ ആശുപത്രി -04872389062, തൃശൂര്‍ വടക്കേ സ്റ്റാന്‍ഡിനു സമീപമുള്ള ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലും ചികിത്സയും കൗണ്‍സിലിംഗും ലഭ്യമാണ്. ഫോണ്‍ നമ്പര്‍ -0487-2334599,9496492385, 9744570055. കൂടാതെ ചാലക്കുടി ഡി അഡിക്ഷന്‍ സെന്ററുമായും ബന്ധപെടാവുന്നതാണെന്ന് തൃശൂര്‍ ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ കെ എസ് ഷാജി അറിയിച്ചു.