കേരളത്തിൽ ഇന്ന് 29,836 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 29,836 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.
തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,541 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 229 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,372 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1137 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3944, കോഴിക്കോട് 3504, മലപ്പുറം 3002, എറണാകുളം 3146, പാലക്കാട് 2009, കൊല്ലം 2256, തിരുവനന്തപുരം 2073, കോട്ടയം 1731, കണ്ണൂര്‍ 1665, ആലപ്പുഴ 1462, പത്തനംതിട്ട 1153, വയനാട് 987, ഇടുക്കി 951, കാസര്‍ഗോഡ് 489 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, തൃശൂര്‍ 13, പത്തനംതിട്ട 12, വയനാട് 10, പാലക്കാട്, മലപ്പുറം 8 വീതം, എറണാകുളം 6, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് 5 വീതം, ഇടുക്കി 2, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,088 പേര്‍ രോഗമുക്തി നേടി.
തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച്ച (29/08/2021) 3,965 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,359 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,253 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,03,411 ആണ്. 3,86,260 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.83% ആണ്.
ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 3,944 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 ആള്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 243 പുരുഷന്‍മാരും 272 സ്ത്രീകളും 10 വയസ്സിനു താഴെ 156 ആണ്‍കുട്ടികളും 140 പെണ്‍കുട്ടികളുമുണ്ട്.