വലപ്പാട് പോലീസിന് കുരിത്തറ, തിരുപഴഞ്ചേരി റെസിഡൻസ് അസോസിയേഷൻ കൊവിഡ് പ്രതിരോധ കിറ്റ് നൽകി .

കൊവിഡ് മഹാമാരി രണ്ടാം തരംഗത്തിൽ സ്ത്യുത്യർഹമായ സേവനം നടത്തുന്ന വലപ്പാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കുരിത്തറ തിരുപഴഞ്ചേരി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധത്തിന് വേണ്ടി സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ്, എന്നിവ ഉൾപ്പെടുന്ന കൊവിഡ് പ്രധിരോധകിറ്റ് നൽകി . നിയുക്ത എം എൽ എ സി സി മുകുന്ദൻ, സബ് ഇൻസ്പെക്ടർ നൗഷാദ് ഇബ്രാഹിമിന് നൽകി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ അഡ്മിൻ ഓഫീസർ എ. എസ്. ഐ. നൂർദ്ധീൻ, എ. എസ്. ഐ. അസീസ്. എം. കെ, സി.പി .ഓ. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വസന്തദേവലാൽ, കെ ടി ആർ എ പ്രസിഡന്റ് നൗഷാദ് രായംമരക്കാർ, വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ സിജി സുരേഷ്, പി ആർ ഓ ജെൻസൺ വലപ്പാട്, സെക്രട്ടറി ഷാജി ഇക്കണ്ടം പറമ്പിൽ, എന്നിവർ പങ്കെടുത്തു

Related Posts