കുവൈറ്റിൽ കൊവിഡ് ചികിത്സക്ക് കൂടുതൽ ആശുപത്രികളെ ചുമതലപ്പെടുത്തി .
കുവൈറ്റിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെയും , ആർമിയുടെയും ഹോസ്പിറ്റലുകൊളോട് സർക്കാർ നിർദ്ദേശിച്ചു . കൂടാതെ ജൂലൈ 25 ഞായറാഴ്ച മുതൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള എല്ലാ വേനൽ ക്യാമ്പുകൾക്കും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം ഏർപ്പെടുത്തി . ബലിപെരുന്നാളിനോട് അനുബന്ധിച്ചു കുവൈറ്റ് അമീറും കിരീടാവകാശിയും സ്വദേശികൾക്കും ,വിദേശികൾക്കും ആശംസകൾ നേർന്നു .