മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ കൊവിഡ് അവലോകന യോഗം.

ഒല്ലൂര്‍: കൊവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ ഒല്ലൂര്‍ നിയോജക മണ്ഡത്തില്‍ റവന്യൂമന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മണ്ഡലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും കൊവിഡ് പരിശോധന വ്യാപകമാക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. നിയോജക മണ്ഡലത്തില്‍ വാക്സിനേഷന്‍ ലഭിച്ചവരുടെ സ്ഥിതിവിവര കണക്ക് അടിയന്തരമായി തയ്യാറാക്കുന്നതിനും വാക്സിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രതിനിധികളോട് നിര്‍ദ്ദേശിച്ചു.

പഞ്ചായത്തുകളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രതിനിധികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി

പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ വി സജു, ജോസഫ് ടാജറ്റ്, നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ജില്ലാസപ്ലൈ ഓഫീസര്‍ അയ്യപ്പദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts