കണ്ണൂരിൽ കൊവിഡ് ബാധിതൻ മരിച്ചു; മരിച്ചത് മുഴപ്പിലങ്ങാട് സ്വദേശി
By NewsDesk
കണ്ണൂർ: കണ്ണൂരിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി.കെ.മാധവനാണ് (89) മരിച്ചത്. കൊവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണകാരണമായെന്ന് ഡിഎംഒ ഡോ.നാരായണ നായക് വ്യക്തമാക്കി. കണ്ണൂരിൽ മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പയ്യാമ്പലത്ത് സംസ്കരിച്ചു.