കോവിഡ് വ്യാപനം: താഴെത്തട്ടിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ജില്ലയില്‍ താഴെത്തട്ടിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, ഡോ ആര്‍ ബിന്ദു, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം.
പഞ്ചായത്ത് തലം മുതല്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് പരിമിതികള്‍ കണ്ടെത്തി പരിഹരിക്കും. മൂന്നാം തരംഗത്തില്‍ ഹോം ഐസൊലേഷന്‍ കൂടുതലായതിനാല്‍ ടെലി മെഡിസിന് കൂടുതല്‍ ഊന്നല്‍ നല്‍കും. വ്യാപനത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആര്‍ ആര്‍ ടികളെ ഉപയോഗിച്ച് ബോധവത്കരണവും ചികിത്സയിലിരിക്കുന്നവര്‍ക്ക് വേണ്ട സഹായവും നല്‍കും. വീടുകളില്‍ ചികിത്സയിലിരിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ളവ ആവശ്യമുണ്ടെങ്കില്‍ അവ ലഭ്യമാക്കണം. വീടുകളില്‍ കോവിഡ് രോഗിയും മറ്റുള്ളവരും ഒരുമിച്ച് ഇടപഴകുന്നത് ഒഴിവാക്കണം. ജനകീയ ഹോട്ടലുകള്‍ പുനസ്ഥാപിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കും. അതിഥി തൊഴിലാളികളുടെ കേന്ദ്രത്തിൽ പരിശോധന കൂടുതൽ ശക്തമാക്കും. ആദിവാസി, പട്ടികവര്‍ഗ-പട്ടികജാതി കോളനികളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. മതനേതാക്കൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാര-വ്യവസായികൾ എന്നിവരുടെ യോഗം ചേർന്ന് ബോധവത്കരണം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.
ആശുപത്രികളിലെ ഓക്സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കോവിഡ് ചികിത്സ കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും. നിലവില്‍ വടക്കാഞ്ചേരി, ചാവക്കാട്, താലൂക്ക് ആശുപത്രികൾ, പെരിഞ്ഞനം പിഎച്ച്സി എന്നിവിടങ്ങളിൽ കൂടി കോവിഡ് ചികിത്സ ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ 50 ബെഡുകള്‍ സി കാറ്റഗറി രോഗികള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. കൂടുതല്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ ആരംഭിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഈവനിംഗ് ഒപികള്‍ ഒഴിവാക്കിയതിനാല്‍ കൂടുതല്‍ ഡോക്ടര്‍മാരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തും. കോവിഡ് പോസിറ്റീവ് ആകുന്ന ഗര്‍ഭിണികള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍ തുടങ്ങിയവര്‍ക്ക് അവരെ ചികിത്സിക്കുന്ന ആശുപത്രികളില്‍ തന്നെ കോവിഡ് ചികിത്സ നല്‍കണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി.
ടെസ്റ്റ് റിസൽട്ട് വൈകുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും. പോസ്റ്റ് കോവിഡ് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും. രോഗപ്രതിരോധത്തിന് ഹോമിയോ,ആയുർവേദ മെഡിക്കൽ വിഭാഗങ്ങളുടെ പ്രയോജനം ഉപയോഗപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ആരോഗ്യപ്രവർത്തകരെ സംബന്ധിച്ച് തെറ്റായ സന്ദേശം പ്രചരിക്കുന്നതിനെ പ്രതിരോധിക്കും. കഴിഞ്ഞ രണ്ട് വർഷക്കാലമായി കോവിഡ് പ്രതിരോധത്തിൽ സജീവ പങ്കാളികളായ ആരോഗ്യപ്രവർത്തകരെ ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തിൻ്റെ പേരിൽ അടച്ചാക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുത്തുമെന്നും യോഗം വ്യക്തമാക്കി.
യോഗത്തില്‍ മേയര്‍ എം കെ വര്‍ഗീസ്, എംഎല്‍എമാരായ എ സി മൊയ്തീന്‍, കെ കെ രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, എന്‍ കെ അക്ബര്‍, വി ആര്‍ സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍, അസിസ്റ്റന്റ് കലക്ടര്‍ സുഫിയാന്‍ അഹമ്മദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ, ഡിഎംഒ ഡോ. എന്‍ കെ കുട്ടപ്പന്‍, ഡിപിഎം ഡോ. രാഹുല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.കോവിഡ് വ്യാപനം: താഴെത്തട്ടിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ജില്ലയില്‍ താഴെത്തട്ടിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, ഡോ ആര്‍ ബിന്ദു, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം.
പഞ്ചായത്ത് തലം മുതല്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് പരിമിതികള്‍ കണ്ടെത്തി പരിഹരിക്കും. മൂന്നാം തരംഗത്തില്‍ ഹോം ഐസൊലേഷന്‍ കൂടുതലായതിനാല്‍ ടെലി മെഡിസിന് കൂടുതല്‍ ഊന്നല്‍ നല്‍കും. വ്യാപനത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ആര്‍ ആര്‍ ടികളെ ഉപയോഗിച്ച് ബോധവത്കരണവും ചികിത്സയിലിരിക്കുന്നവര്‍ക്ക് വേണ്ട സഹായവും നല്‍കും. വീടുകളില്‍ ചികിത്സയിലിരിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ളവ ആവശ്യമുണ്ടെങ്കില്‍ അവ ലഭ്യമാക്കണം. വീടുകളില്‍ കോവിഡ് രോഗിയും മറ്റുള്ളവരും ഒരുമിച്ച് ഇടപഴകുന്നത് ഒഴിവാക്കണം. ജനകീയ ഹോട്ടലുകള്‍ പുനസ്ഥാപിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കും. അതിഥി തൊഴിലാളികളുടെ കേന്ദ്രത്തിൽ പരിശോധന കൂടുതൽ ശക്തമാക്കും. ആദിവാസി, പട്ടികവര്‍ഗ-പട്ടികജാതി കോളനികളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. മതനേതാക്കൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാര-വ്യവസായികൾ എന്നിവരുടെ യോഗം ചേർന്ന് ബോധവത്കരണം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.
ആശുപത്രികളിലെ ഓക്സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കോവിഡ് ചികിത്സ കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും. നിലവില്‍ വടക്കാഞ്ചേരി, ചാവക്കാട്, താലൂക്ക് ആശുപത്രികൾ, പെരിഞ്ഞനം പിഎച്ച്സി എന്നിവിടങ്ങളിൽ കൂടി കോവിഡ് ചികിത്സ ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ 50 ബെഡുകള്‍ സി കാറ്റഗറി രോഗികള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. കൂടുതല്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ ആരംഭിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഈവനിംഗ് ഒപികള്‍ ഒഴിവാക്കിയതിനാല്‍ കൂടുതല്‍ ഡോക്ടര്‍മാരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തും. കോവിഡ് പോസിറ്റീവ് ആകുന്ന ഗര്‍ഭിണികള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍ തുടങ്ങിയവര്‍ക്ക് അവരെ ചികിത്സിക്കുന്ന ആശുപത്രികളില്‍ തന്നെ കോവിഡ് ചികിത്സ നല്‍കണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി.
ടെസ്റ്റ് റിസൽട്ട് വൈകുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും. പോസ്റ്റ് കോവിഡ് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും. രോഗപ്രതിരോധത്തിന് ഹോമിയോ,ആയുർവേദ മെഡിക്കൽ വിഭാഗങ്ങളുടെ പ്രയോജനം ഉപയോഗപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ആരോഗ്യപ്രവർത്തകരെ സംബന്ധിച്ച് തെറ്റായ സന്ദേശം പ്രചരിക്കുന്നതിനെ പ്രതിരോധിക്കും. കഴിഞ്ഞ രണ്ട് വർഷക്കാലമായി കോവിഡ് പ്രതിരോധത്തിൽ സജീവ പങ്കാളികളായ ആരോഗ്യപ്രവർത്തകരെ ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ അടച്ചാക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുത്തുമെന്നും യോഗം വ്യക്തമാക്കി.
യോഗത്തില്‍ മേയര്‍ എം കെ വര്‍ഗീസ്, എംഎല്‍എമാരായ എ സി മൊയ്തീന്‍, കെ കെ രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, എന്‍ കെ അക്ബര്‍, വി ആര്‍ സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍, അസിസ്റ്റന്റ് കലക്ടര്‍ സുഫിയാന്‍ അഹമ്മദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ, ഡിഎംഒ ഡോ. എന്‍ കെ കുട്ടപ്പന്‍, ഡിപിഎം ഡോ. രാഹുല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.