കൊവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ശനിയാഴ്ച വൈകുന്നേരം 3.30ന് കൊവിഡ് അവലോകന യോഗം ചേരും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതടക്കമുള്ള ഇളവുകൾ പരിഗണിക്കും. കടകളുടെ പ്രവർത്തനസമയം രാത്രി പത്തുവരെയാക്കുന്നതും പരിഗണനയിലുണ്ട്.

രോഗവ്യാപന അനുപാതം എട്ടിനു മുകളിലുള്ള തദ്ദേശ വാർഡുകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തുടരും. മറ്റിടങ്ങളിൽ ഹോട്ടലുകൾക്ക് ഇളവുകൾ അനുവദിച്ചേക്കും.

രോഗസ്ഥിരീകരണ നിരക്ക് 18 ശതമാനത്തിനു മുകളിൽ തുടരുകയാണെങ്കിലും തിയേറ്ററുകൾ തുറക്കണമെന്നും ബസുകളിൽ നിന്ന് യാത്രചെയ്യാൻ അനുമതി നൽകണമെന്നുമുള്ള ആവശ്യങ്ങൾ നിലവിലുണ്ട്.

Related Posts