- കൊവിഡ് പരിശോധന വീട്ടിൽ നടത്താനുള്ള ഹോം ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് പൂണെയിലെ മൈലാബ്.
കൊവിഡ് ഹോം ടെസ്റ്റ് കിറ്റുമായി മൈലാബ്.
ഡൽഹി :
കൊവിഡ് പരിശോധന വീട്ടിൽ നടത്താൻ ഹോം ടെസ്റ്റ് കിറ്റുമായി പൂണെയിലെ മൈലാബ്. കൊവിസെൽഫ് എന്നാണ് ഈ കൊവിഡ് പ്രത്യേക ടെസ്റ്റ് കിറ്റ് അറിയാകുപ്പെടുന്നത്. ടെസ്റ്റ് കിറ്റിന്റെ ഉപയോഗത്തിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) അംഗീകാരം നൽകി. രണ്ട് മിനിറ്റിനകം ചെയ്യാൻ കഴിയുന്ന ടെസ്റ്റിന്റെ ഫലം 15 മിനിറ്റിനകം ലഭിക്കുമെന്ന് കിറ്റ് പുറത്തിറക്കിയ മൈലാബ് അവകാശപ്പെടുന്നു. പ്രായപൂർത്തിയായ ആർക്കും ഈ കിറ്റ് ഉപയോഗിച്ച് സ്വയം ടെസ്റ്റ് ചെയ്യാം. അടുത്ത ആഴ്ചയോടെ ഏഴ് ലക്ഷത്തിലധികം ഫാർമസികൾ വഴിയും ഓൺലെെൻ പാർട്ണർമാർ വഴിയും ടെസ്റ്റ് കിറ്റുകൾ ലഭ്യമാകുമെന്ന് മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് ഡയറക്ടർ സൂജീത് ജെയിൻ പറഞ്ഞു.