കലക്ടറേറ്റ് ജീവനക്കാർക്ക് കൊവിഡ് ടെസ്റ്റ് നടത്തി
കലക്ടറേറ്റിലെ ജീവനക്കാർക്കായി കൊവിഡ് ടെസ്റ്റ് നടത്തി. 89 ആൻ്റിജൻ ടെസ്റ്റും 86 ആർ ടി പി സി ആർ ടെസ്റ്റുമാണ് നടത്തിയത്. കലക്ടർ ഹരിത വി കുമാർ, ഡെപ്യൂട്ടി കലക്ടർ മധുസൂദനൻ, കോവിഡ് ജില്ലാ അസി നോഡൽ ഓഫീസർ ജെയിംസ് എ ഐ എന്നിവരുടെ നേതൃത്വത്തിലാണ് ടെസ്റ്റ് സംഘടിപ്പിച്ചത്. ഡോ മുഹമ്മദ് സാഹിബും സംഘവുമാണ് ടെസ്റ്റ് നടത്തിയത്.