കേരളത്തിലെ എയർപോർട്ടുകളിലും ആർ ടി പി സി ആർ ടെസ്റ്റ് നിരക്ക് കുറച്ചു
ആര്‍ടിപിസിആര്‍ ടെസ്റ്റിന് 300രൂപ; ആന്റിജന്‍ 100രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു. ആര്‍ ടി പി സി ആര്‍ ടെസ്റ്റിനുള്ള നിരക്ക് 500 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചു. ആന്റിജന്‍ ടെസ്റ്റിന് 100 രൂപയാക്കി കുറച്ചു. സ്വകാര്യലാബുകളിലെ നിരക്ക് കുറച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
കൊവിഡ് പരിശോധനകള്‍ കൂടുന്ന സാഹചര്യത്തിലാണ് നിരക്ക് കുറക്കാനുള്ള തീരുമാനം. എല്ലായിടത്തും ഈ നിരക്ക് ബാധകമായിരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പി പി ഇ കിറ്റിന് 175 രൂപയും എന്‍95 മാസ്‌കിന് പരമാവധി 15 രൂപയും മാത്രമെ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു.
കേരളത്തിലെ എയർപോർട്ടുകളിലും ആർ ടി പി സി ആർ ടെസ്റ്റ് നിരക്ക് കുറച്ചതായി അധികൃതർ അറിയിച്ചു. ഫെബ്രുവരി 8 ചൊവ്വാഴ്ച അർധരാത്രി മുതൽ 1200 രൂപയായിരിക്കും ഈടാക്കുക. കോഴിക്കോട് വിമാനത്താവളത്തിൽ നേരത്തെതന്നെ റാപ്പിഡ് പി സി ആർ ടെസ്റ്റിന് ചാർജ് കുറവാണ് ഈടാക്കിയിരുന്നത്. കേരളത്തിലെ വിവിധ എയർപോർട്ടുകളിലായി 2490 രൂപ മുതൽ ഈടാക്കിയിരുന്നു.