ജില്ലയിൽ കൊവിഡ് രണ്ടാം ഡോസ് വാക്‌സിനേഷൻ ഡേറ്റ് റദ്ദാക്കി.
കൊവിഡ് രണ്ടാം ഡോസ് വാക്‌സിനേഷൻ ഡേറ്റ് റദ്ദാക്കി.
തൃശൂർ:
കൊവിഡ് വാക്‌സിനേഷന്‍ രണ്ടാമത്തെ ഡോസ് മെയ് 17 മുതല്‍ 22 വരെയുളള ദിവസങ്ങളില്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് 6 ആഴ്ച മുതല്‍ 8 ആഴ്ച വരെ എന്നതിനു പകരം 12 ആഴ്ച മുതല്‍ 16 ആഴ്ച വരെയുളള ദിവസങ്ങളിലാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടതെന്നാണ് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചത്. ആയതിനാല്‍ മെയ് 17 മുതല്‍ 22 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാമത്തെ ഡോസ് വാക്‌സിനേഷന്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയതായി തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.