കൊവിഡ് അതിജീവന പ്രവർത്തനത്തിൽ എറിയാട് പഞ്ചായത്തിന് ആശ്വാസമായി അഴീക്കോട് കൊട്ടിക്കൽസ്.
കൊവിഡ് അതിജീവന പ്രവർത്തനത്തിൽ സജീവ സാന്നിധ്യമായി അഴീക്കോട് കൊട്ടിക്കൽസ്.
കൊടുങ്ങല്ലൂർ:
കൊവിഡ് അതിജീവന പ്രവർത്തനങ്ങളുടെ ഭാഗമായി എറിയാട് പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് ചികിത്സാ സഹായവും നിത്യോപയോഗ സാധനങ്ങളും നൽകി വരികയാണ് അഴീക്കോട് കൊട്ടിക്കൽസ്. സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹെൽപ് ഡെസ്ക്കും തുറന്നിട്ടുണ്ട്. സുനിൽ ചേപ്പുള്ളി, കെ കെ ഷഹാദ്, ബഷീർ മാറായിൽ, മധു പാലക്കപറമ്പിൽ, പി എം ഷഫീർ എന്നിവരുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.