തൃശ്ശൂര്‍ ജില്ലയിൽ 2506 പേര്‍ക്ക് കൂടി കൊവിഡ്, 4874 പേര്‍ രോഗമുക്തരായി.

ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.56%.

തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (23/05/2021) 2506 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 4874 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,756 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,21,794 ആണ്. 2,01,727 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.56% ആണ്.

ജില്ലയിൽ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 2493 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 163 പുരുഷന്‍മാരും 190 സ്ത്രീകളും പത്ത് വയസ്സിനു താഴെ 117 ആണ്‍കുട്ടികളും 95 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ -

തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ - 419

വിവിധ കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ - 864

സര്‍ക്കാര്‍ ആശുപത്രികളിൽ - 344

സ്വകാര്യ ആശുപത്രികളിൽ - 811

വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളിൽ - 1276

കൂടാതെ 12,542 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.

2407 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 425 പേര്‍ ആശുപത്രിയിലും 1982 പേര്‍ വീടുകളിലുമാണ്.

9,435 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 5,407 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3,891 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 137 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 16,66,592 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Related Posts