ആദ്യം പണമടച്ച് ബുക്ക് ചെയ്യുന്ന 500 പേർക്ക് മാത്രമാണ് വാക്‌സിൻ ലഭിക്കുക.
വലപ്പാട് നിവാസികൾക്കായി മെഗാ വാക്‌സിനേഷൻ ക്യാമ്പുമായി വലപ്പാട് വെൽഫയർ അസോസിയേഷൻ എന്ന പ്രവാസി കൂട്ടായ്മ.

വലപ്പാട്: വലപ്പാട് വെൽഫയർ അസോസിയേഷൻ എന്ന പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് മാത്രമായി കൊവിഡ് പ്രതിരോധ മെഗാ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. മതിലകം 'നമ്മുടെ ആരോഗ്യം കമ്മ്യൂണിറ്റി ആശുപത്രിയുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 8 ഞായറാഴ്ച വലപ്പാട് ബീച്ച് ചിത്ര ഓഡിറ്റോറിയത്തിൽ നടത്തുന്ന ക്യാമ്പിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകും. ആദ്യം പണമടച്ച് ബുക്ക് ചെയ്യുന്ന 500 പേർക്ക് മാത്രമാണ് വാക്‌സിൻ ലഭിക്കുക.
വാക്‌സിന്റെ ഫീസും മറ്റു ചിലവുകളുമടക്കം 820 രൂപയാണ് ഒരു ഡോസ് വാക്‌സിന്റെ ചിലവ്. ഇതിൽ 500 രൂപ മാത്രമാണ് ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. ബാക്കി തുക അസോസിയേഷൻ ആശുപത്രിയ്ക്ക് നൽകും. കൂട്ടായ്മയുടെ പ്രവർത്തക സമിതി പ്രസിഡണ്ട് ജയന്തൻ കുന്നുങ്ങൽ, സെക്രട്ടറി റഷീദ് വീരാസൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.
വാക്‌സിൻ എടുക്കാൻ വരുന്നവർ മൊബൈൽഫോൺ, ആധാർ കാർഡ്, റെഫറൻസ് നമ്പർ എന്നിവ നിർബന്ധമായും കരുതേണ്ടതാണ്.
ബുക്കിംഗിനായി ബന്ധപ്പെടേണ്ട നമ്പർ:-
വാർഡ് 1, 2 : 9188820367
വാർഡ് 3, 4, 5 : 9745126726
വാർഡ് 6, 7, 8 : 9526239390
വാർഡ് 9, 10, 11 : 9526299624
വാർഡ് 12, 13, 14 : 9539343715
വാർഡ് 15, 16, 17 : 7736325376
വാർഡ് 18, 19, 20 : 7907673772