രാജ്യത്ത് കോവിഡ് വാക്സിനേഷൻ അവസാനിച്ചിട്ടില്ല; മൂന്നുകോടി വാക്സിൻ ബാക്കി

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പൂർത്തിയായിട്ടില്ലെന്നും മൂന്ന് കോടി വാക്സിനുകൾ കൂടി സ്റ്റോക്കുണ്ടെന്നും അധികൃതർ പറഞ്ഞു. കുത്തിവയ്പ്പ് അതിന്‍റെ അവസാന ഘട്ടത്തിലാണ്. കുറച്ച് മാസത്തേക്ക് കൂടിയുള്ള വാക്സിൻ കരുതൽ ശേഖരമുണ്ട്. നിലവിലെ സാഹചര്യത്തിൽ വാക്സിൻ സംഭരിക്കേണ്ട ആവശ്യമില്ല. വാക്സിനേഷന്‍റെ വേഗത വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. വരും ദിവസങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം പരിശോധിച്ച ശേഷം പുതിയ വാക്സിൻ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. 2021 ജൂൺ 21 നാണ് രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചത്. ഇതുവരെ 219.32 കോടി ഡോസ് വാക്സിനാണ് ഉപയോഗിച്ചത്.

Related Posts