അവയവ മാറ്റ ശാസ്ത്രക്രിയക്ക് വിധേയരായവർക്ക് അടിയന്തിരമായി കൊവിഡ് വാക്സിൻ നൽകണമെന്ന് ലിഫോക്ക്.
അവയവ മാറ്റ ശാസ്ത്രക്രിയക്ക് വിധേയരായവർക്ക് കൊവിഡ് വാക്സിൻ നൽകണമെന്ന് ലിഫോക്ക്.
തൃശൂർ:
അവയവ മാറ്റ ശാസ്ത്രക്രിയക്ക് വിധേയരായ 18 നും 45 നും മദ്ധ്യേ പ്രായമുള്ളവർക്ക് അടിയന്തിരമായി കൊവിഡ് വാക്സിൻ നൽകണമെന്ന് കരൾ മാറ്റി വെച്ചവരുടെ സംഘടനയായ ലിവർ ഫൗണ്ടേഷൻ ഓഫ് കേരള (ലിഫോക്ക്) തൃശൂർ ജില്ലാ കമ്മറ്റി മുഖ്യമന്ത്രിയോടും, ആരോഗ്യ മന്ത്രിയോടും ആവശ്യപെട്ടു. സംസ്ഥാന സമിതി അംഗം പി ദിലീപ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ അനിൽ കരുണാകരൻ, പ്രസിഡണ്ട് കെ ജി സുവർണ്ണൻ, സെക്രട്ടറി വിക്ടർ ഡേവിസ്, ട്രഷറർ പി ബി സുരേഷ് കുമാർ, ബബിത റഷീദ്, പി കെ രവീന്ദ്രൻ, അസാദ് അയ്യാരിൽ എന്നിവർ സംസാരിച്ചു.