കൊവിഡ് പ്രതിരോധ മരുന്നുമായി ഡിആര്‍ഡിഒ.

വെള്ളത്തില്‍ അലിയിച്ചു കഴിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി.

ഹൈദരാബാദ്:

ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. വെള്ളത്തില്‍ അലിയിച്ചു വായില്‍ കൂടി കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്. കൊവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) മരുന്നിന് അംഗീകാരം നല്‍കിയിരിക്കുന്നത്.ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. വെള്ളത്തില്‍ അലിയിച്ചു വായില്‍ കൂടി കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്. കൊവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) മരുന്നിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

ഹൈദരാബാദിലെ ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള ലബോറട്ടറിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. രാജ്യം കോവിഡ് രണ്ടാം തരംഗത്തിലെ അതിരൂക്ഷ വ്യാപനത്തെ നേരിടുമ്പോൾ കോവിഡ് ചികിത്സയിൽ ഈ മരുന്ന് നിർണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ് ബാധയേറ്റ കോശങ്ങളിൽ ഈ മരുന്ന് പ്രവർത്തിക്കും. കോശങ്ങളിലെ ഊർജോത്പാദനം കൂട്ടുകയും മെറ്റബോളിക് പ്രവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ വൈറസ് പെരുകുന്നത് തടയാമെന്നാണ് കണക്കുകൂട്ടൽ. വൈറസ് ബാധിച്ച കോശങ്ങളിൽ മാത്രമാണ് ഇത് പ്രവർത്തിക്കുക എന്നത് ഈ മരുന്നിനെ വ്യത്യസ്തമാക്കുന്നുവെന്ന് ഡി.ആർ.ഡി.ഒ. പറയുന്നു.ആശുപത്രികളിൽ നടന്ന പരീക്ഷണങ്ങളിൽ രണ്ട് പാക്കറ്റ് മരുന്ന് തുടർച്ചയായ രണ്ട് ദിവസം നൽകിയ രോഗികളിൽ മൂന്നാം ദിവസം ഓക്സിജൻ ലെവൽ വർധിച്ചതായും കൃത്രിമ ഓക്സിജൻ പിന്തുണ ഒഴിവാക്കുന്ന തരത്തിലുള്ള പുരോഗതിയാണ് ചികിത്സയിൽ കണ്ടെത്തിയിരുന്നു.

Related Posts