സൗജന്യ കൊവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ്.
സർക്കാർ നിശ്ചയ പ്രകാരം നിലവിൽ വാക്‌സിൻ എടുക്കേണ്ടവർക്കായി സൗജന്യ കൊവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും കേരള പോലീസ് ഹൈവേ സുരക്ഷാ ജാഗ്രതാ സമിതിയുടെയും ആദിത്യ ബിർള ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ റോട്ടറി ക്ലബ് കൊടുങ്ങല്ലൂർ സെൻട്രലും റോട്ടറി ഇന്ത്യ കൊവിഡ് ടാസ്ക് ഫോഴ്‌സും ചേർന്നാണ് സൗജന്യ കൊവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. എറിയാട് ഗ്യാലക്‌സി ഓഡിറ്റോറിയം, എം ജെ എം ഓഡിറ്റോറിയം, കൂളിമുട്ടം നെടുംപറമ്പ് ജുമാമസ്ജിദിനു സമീപം, പെരിഞ്ഞനം എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്. രജിസ്ട്രേഷനായി ആധാർ കാർഡ്/ ഐ ഡി കാർഡ് നിർബന്ധമായും കൊണ്ടുവരണം. രജിസ്ട്രേഷന്റെയും വാക്‌സിനേഷന്റെയും വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും.